Sunday, February 6, 2011

ഗള്‍ഫ് മലയാളി.കോം, മലയാളത്തിലെ ആദ്യത്തെ പ്രവാസി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ . ഇ വായനയുടെ വ്യത്യസ്തമായ അനുഭവവുമായി ഗള്‍ഫ് മലയാളി .കോം മാഗസിന്‍ ഫെബ്രുവരി ലക്കം


എഡിറ്റേഴ്‌സ് പോയന്റ് - അരിയെത്ര? പയറഞ്ഞാഴി! - മുരളീധരന്‍ ഏ കെ
ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ശബരിമലയിലും സമീപത്തുള്ള മറ്റു മലകളുടെ മുകളിലും ഉള്‍ക്കൊള്ളാനാകൂ എന്നിരിക്കേ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? ബേസ് ക്യാമ്പുകള്‍ വികസിപ്പിച്ച് ഘട്ടംഘട്ടമായി ഭക്തരെ കടത്തിവിടാന്‍ കഴിഞ്ഞാല്‍ത്തന്നെ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല..... (കൂടുതല്‍)

കവര്‍ സ്റ്റോറി - മണ്ണിന്റെ ആത്മാവിനെ തിരിച്ചു പിടിച്ച വേങ്ങേരി - എസ് ജോസഫ്‌
കെട്ടിടം പണിയാന്‍ മണ്ണിട്ട് നികത്തിയ നെല്‍പ്പാടത്തുനിന്ന് മണ്ണ് കോരി മാറ്റി വീണ്ടും കൃഷിയിറക്കിയതിനെക്കുറിച്ച് കേട്ടാല്‍ പറഞ്ഞവന് ഭ്രാന്താണെന്ന് നാം വിചാരിക്കും. ഇത് സംഭവിച്ചത് കോഴിക്കോട് പട്ടണത്തിലാണെങ്കിലോ? തീര്‍ച്ചയായും കടുത്ത വട്ടുതന്നെയാണെന്ന് നാം കരുതും. എന്നാല്‍ സംഗതി നടന്നതു തന്നെയാണ്. ........(കൂടുതല്‍)

ഓര്‍മ്മക്കുറിപ്പ് - സലിന്‍ജര്‍; ഏകാന്തതയുടെ അന്‍പത് വര്‍ഷങ്ങള്‍ - എന്‍.ബി.സുരേഷ്
ഒടുവില്‍ ആരോടും യാത്ര ചോദിക്കാതെ സലിന്‍ജര്‍ പോയി. മൌനിയും ഏകാന്തനുമായിരിക്കാന്‍ ഒരാള്‍ ഏറ്റവും കഠിനമായ സമരത്തിലേര്‍പ്പെടേണ്ടി വരും എന്ന് ജീവിച്ചിരുന്ന കാലമത്രയും ലോകത്തെ ഓര്‍മ്മിപ്പിച്ച സലിന്‍ജര്‍. പ്രണയവും ഭ്രാന്തും യുദ്ധവും വിവാഹങ്ങളും ഏകാന്തതയും എഴുത്തും കോടതിമുറികളും എല്ലാം കൂടിക്കലര്‍ന്ന ജീവിതത്തില്‍ നിന്ന് ഒരു ഇല അടര്‍ന്നുവീഴുന്ന ഒച്ച പോലും കേള്‍പ്പിക്കാതെ കടന്നുപോയി..... (കൂടുതല്‍)

സിനിമ- പത്മരാജന്‍; ഓര്‍മ്മയിലെ ഗന്ധര്‍വ സ്പര്‍ശം- സി കരുണാകരന്‍
1991 ജനുവരി 23. ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രമോഷനു വേണ്ടി തീയറേറ്ററുകള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു പത്മരാജന്‍. പിറ്റേന്ന് കണ്ണൂരിലേക്കു പുറപ്പെടണം. കോഴിക്കോട്ടെ സന്ദര്‍ശനം കഴിഞ്ഞ് രാത്രി ഹോട്ടലില്‍ ഉറങ്ങാന്‍ കിടന്നതാണ. ആ ഉറക്കം വിട്ട് പിന്നെ പ്തമരാജന്‍ ഉണര്‍ന്നിട്ടില്ല. മലയാള സിനിമയിലെ ആ ഗന്ധര്‍വനെ ഇന്നും നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാനാവുന്നില്ല..... (കൂടുതല്‍)

യാത്രാവിവരണം - തലസ്ഥാനനഗരി; കസ്തമണ്ഡപം അഥവാ കാഠ്മണ്ഡു - വത്സലാ മോഹന്‍
നേപ്പാളിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമാണ് കാഠ്മണ്ഡു. ഹിമാലയത്തിലെ മഹാഭാരത റെയ്ഞ്ചുകളില്‍ നിന്ന് ഉത്ഭവിച്ച് നേപ്പാളിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട രണ്ടു നദികളായ ഭാഗ്മതിയുടെയും വിഷ്ണുമതിയുടെയും സംഗമ സ്ഥലത്ത് നിന്ന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹര പട്ടണം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്........... (കൂടുതല്‍)

ലേഖനം - അഹംബോധത്തിന്റെ വിഭജനങ്ങള്‍ - കെ പി സേതുനാഥ്, മെല്‍ബണ്‍
പ്രാചീന ഇന്ത്യയുടെ നീതിസാരമായിരുന്നു യുദ്ധം. കുമ്പസാരങ്ങളില്ലാത്ത പാപക്കൂടുകളുടെ കുരുക്ഷേത്രങ്ങള്‍. ഇന്ത്യ മാത്രമല്ല, ഗ്രീസും റോമും എല്ലാം അതിന്റെ രക്തപ്പുഴയെ ചുവന്ന മുത്തുകളായി കണ്ടിരുന്നു. വീരം ബീഭത്സത്തെ മറികടന്നു. കരുണയും ശാന്തവും പുറത്തു നിര്‍ത്തി. കൊന്നവരും വധിക്കപ്പെട്ടവരും ഒരു പോലെ, വീര്യം കൊണ്ടും പരാക്രമം കൊണ്ടും നീതിയെ ഭോഗിച്ചു........ (കൂടുതല്‍)

ലേഖനം - മദ്യപാനശീലങ്ങള്‍ മാറേണ്ടതുണ്ട് - നിരക്ഷരന്‍
ഓരോ ആഘോഷദിവസം കഴിയുമ്പോഴും, ബിവറേജസ് കോര്‍പ്പറേഷനിലൂടെ മലയാളി കുടിച്ച് വറ്റിച്ച മദ്യത്തിന്റെ കണക്ക് നമ്മള്‍ അഭിമാനപൂര്‍വ്വം പ്രസിദ്ധീകരിക്കാറുള്ളതും സ്ഥിരമായി ഒന്നാം സമ്മാനം 'കുടി'ച്ചെടുക്കുന്ന ചാല'ക്കുടി'ക്കാരെ നോക്കി മറ്റ് ജില്ലകളിലെ കുടിയന്മാര്‍ അസൂയാലുക്കളാകുന്നതുമൊക്കെ ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു....... (കൂടുതല്‍)
കഥ - നിഷാദം -കാരൂര്‍ സോമന്‍
നിമ്മി നേരെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നിറങ്ങി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കടന്ന് ബസ് സ്റ്റോപ്പിലെത്തി. അവള്‍ക്ക് എത്രയും വേഗം വീടെത്തിയാല്‍ മതിയായിരുന്നു. മുമ്പെങ്ങുമില്ലാത്ത വെപ്രാളം. വീട്ടില്‍ കുട്ടി തനിച്ചാണ്. അവള്‍ക്ക് എന്തെങ്കിലും, അതോര്‍ക്കവെ നിമ്മിയുടെ ദേഹമാസകലം വിറയല്‍ ബാധിച്ചു. ...... (കൂടുതല്‍)

സ്‌പോര്‍ട്‌സ്‌ - കൗണ്ട് ഡൗണ്‍ തുടങ്ങുന്നു; ശ്രീ, വീ വില്‍ മിസ്സ് യൂ - മുരളീകൃഷ്ണ മാലോത്ത്‌
മതമായാലും കളിയായാലും കളി തന്നെ മതമായാലും ലോബീയിംഗിന് ആള്‍ക്കാരും കുറഞ്ഞത് ഒരു ഗോഡ്ഫാദറെങ്കിലുമില്ലെങ്കില്‍ ഒന്നുകൊണ്ടും കാര്യമില്ലെന്നതിന് ഒരു നല്ല കേസ് സ്റ്റഡി യാണ് മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. സ്വഭാവസര്‍ട്ടിഫിക്കറ്റ് വാങ്ങി സീറ്റുറപ്പിക്കാന്‍ ഉപരിപഠനത്തിനു വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥിയൊന്നുമല്ല ശ്രീശാന്ത്..... (കൂടുതല്‍)

യാത്രാവിവരണം -കൊളുക്കു മലൈ - നിരക്ഷരന്‍
നീണ്ടകഥ - കലാപക്കാലത്തെ പ്രണയം - കെ കെ ജയേഷ്
ലേഖനം - ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും നീതിപീഠത്തിലെ നീതിയും - സി കരുണാകരന്‍
ലേഖനം - സൗമ്യം ഭാവസാന്ദ്രം - ടി. ഷൈബിന്‍
ലേഖനം - ജനിതകമാറ്റവും നയംമാറ്റവും - പ്രദീപന്‍
കവിത - മകരജ്യോതിസ്സ് - സുനില്‍ മാടമ്പി
ലേഖനം - ''കോമാല'' യാവാതിരിക്കാന്‍ - ശില്‍പ പി സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍
കവിത - കുഴിവെട്ടി മൂടുക വേദനകള്‍ - ഹരിത കെ നായര്‍
കഥ - പച്ചവെള്ളത്തിന്റെ സ്വാദ് - ശ്യാം മോഹന്‍, എച്ച് എസ് എസ് കരുനാഗപ്പള്ളി, കൊല്ലം
സംസ്ഥാന സ്കൂള്‍ കലോത്സവം - ചിത്രങ്ങളിലൂടെ - ശിവപ്രസാദ്‌



ഓരോ നിമിഷവും വാര്‍ത്താ അപ്‌ഡേഷന്‍, ദിവസവും സ്‌പെഷല്‍ പോജുകള്‍, ഓരോ മാസവും കൃത്യം ഒന്നാം തീയതി മാഗസിന്‍, ലോകത്തെവിടെ നിന്നും ഇന്ത്യയിലേക്ക് സൗജന്യ എസ് എം എസ്, പ്രവാസി സംഘടനകള്‍ക്കായി മീഡിയാ പാര്‍ട്ണര്‍ പദ്ധതി. ഒപ്പം കാര്‍ട്ടൂണ്‍, പെയിന്റിംഗ്‌സ്, ആശംസാകാര്‍ഡുകള്‍, ചാറ്റ് റൂം.... എന്നിവ വേറെയും. ഗള്‍ഫിലെ മലയാളികളുടെ മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഡയറക്ടറി. ഇല്ല ഗള്‍ഫ് മലയാളി.കോമിലേക്കുള്ള യാത്ര നിങ്ങളെ നിരാശപ്പെടുത്തില്ല. വരൂ, ഇഷ്ടവിഭവങ്ങളിലേക്ക് ലോഗിന്‍ ചെയ്യൂ..
ഗള്‍ഫ് മലയാളികോം - യുവര്‍ മീഡിയ പാര്‍ട്ണര്‍

No comments: